സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പ്രാധാന വേഷത്തില്‍ എത്തുന്ന ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം മരണമാസിന്‍റെ പുതിയ ലുക്ക് പോസ്‌റ്റര്‍ പുറത്ത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരിൽ കൗതുകമുണർത്തുന്ന കിടിലന്‍ ലുക്കിലാണ് ബേസില്‍ ജോസഫ് പുതിയ പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം എത്തുന്നത്.
സുരേഷ് കൃഷ്‌ണ, രാജേഷ് മാധവന്‍, സിജു സണ്ണി, അനിഷ്‌മ അനില്‍ കുമാര്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന ബേസില്‍ ജോസഫിനെയാണ് പോസ്‌റ്ററില്‍ കാണാന്‍ കഴിയുക. ചിരിച്ചുകൊണ്ട് ഒരു ബസിനകത്ത് നില്‍ക്കുന്ന സുരേഷ് കൃഷ്‌ണയുടെയും സിജു സണ്ണിയുടെയും ദേഹത്ത് രക്തക്കറ പറ്റിയിരിക്കുന്നത് കാണാം. ബസിന്‍റെ സീറ്റിനടിയില്‍ മൃതദേഹവും കിടക്കുന്നുണ്ട്.ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് മരണമാസ്. പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം നല്‍കുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നത്.