നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ദുബായില്‍ ഒളിവില്‍ കഴിയുന്നു എന്ന് കരുതുന്ന വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം അന്വേഷണസംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ബിസിനസ്സ് പരമായ ടൂറിലാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സാവകാശം വേണമെന്നും കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നല്‍കിയ നോട്ടീസിനു വിജയ് ബാബു മറുപടി നല്‍കി. മെയ് 18ന് നടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സാവകാശം തേടിയത്. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മെയ് 16 വരെയാണ് വേനലവധി. ഒന്നരമാസത്തോളം തനിക്ക് വലിയ ശാരീരിക മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്ന് യുവനടി ആരോപിച്ചു പോലീസില്‍ പരാതി നല്‍കിയത്. ഇതുകൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.