പൊന്നാനി ഹാർബറിൽ നിർത്തിയിട്ടിരുന്ന ഭാരത് ബോട്ടാണ് (തിങ്കൾ) രാത്രി 9 മണിയോടെ അഗ്നിക്കിരയായത്.
മത്സ്യ ബന്ധനം കഴിഞ്ഞു ഹാർബറിനോട് ചേർന്ന് നിർത്തിയതായിരുന്നു ബോട്ട്.
തീ പടരുന്നത് കണ്ട തൊഴിലാളികൾ ഉടൻ തന്നെ ബോട്ട് മറ്റൊരു ഭാഗത്തേക് വലിച്ചു നീക്കിയത് വൻ അപകടം ഒഴിവാക്കി. പൊന്നാനി ഫയർ ഫോഴ്‌സും മറ്റു മത്സ്യ തൊഴിലാളികളും ചേർന്ന് തീ അണച്ചുവെങ്കിലും ബോട്ട് പൂർണമായും കത്തിയമർന്നിരിന്നു.