മഹാരാഷ്ട്ര തീരത്ത് യന്ത്രത്തോക്കുകളുമായി ബോട്ട്. മൂന്ന് AK47 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. റായിഗഡിലെ ഹര ഹരേശ്വര്‍ തീരത്താണ് ബോട്ടടുത്തത്. മഹാരാഷ്ട്ര തീരം അതീവ ജാഗ്രതയിലാണ്. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.