കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. മുഹമ്മദ് ആദിൻ(15), ആദിൽ ഹസ്സൻ(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോഴിക്കോട് ഒളവണ്ണ സ്വദേശികളാണ് ഇവർ.
കഴിഞ്ഞ ദിവസം കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് കുട്ടികളെ കാണാതായത്. കളിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. പോലീസും ഫയർഫോഴ്സും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പുലർച്ചെയോടെ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.