ലണ്ടൻ∙ മോശം കാലാവസ്ഥയിൽ ആടിയുലഞ്ഞ് ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ലൊസാഞ്ചലസിൽ നിന്നെത്തി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത് .
ഗെരിറ്റ് കൊടുങ്കാറ്റിൽപ്പെട്ടാണ് ബോയിങ് 777 വിമാനം ആടിയുലഞ്ഞത്. കനത്ത കാറ്റിൽ വിമാനത്തിന്‍റെ ചിറക് റൺവേയിൽ നിലത്തേക്ക് ചെരിയുന്നത് ദൃശ്യങ്ങളിൽ കാണാം . എന്നാൽ, പ്രശ്നങ്ങളില്ലാതെ വിമാനം ലാൻഡ് ചെയ്യാൻ കഴിഞ്ഞു . പത്ത് സെക്കൻഡോളം വിമാനം കാറ്റിൽ ആടിയുലഞ്ഞു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. ഗെരിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടന്‍റെ പല പ്രദേശങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയുമെല്ലാം ബാധിച്ചു.