Spread the love

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന് വലിയ പിന്തുണയും സ്നേഹവും നൽകുന്ന ഇടങ്ങളിൽ ഒന്നാണ് കേരളം. താരം ഷൂട്ടിംഗ് ആവശ്യങ്ങൾക്കോ ഉദ്‌ഘാടനകൾക്കോ സ്ഥലത്തെത്തിയാൽ മറ്റെന്തും മാറ്റിവച്ച് നേരിട്ടെത്തി ആരവം തീർക്കുന്ന ആളുകളാണ് മലയാളികൾ. ഇപ്പോഴിതാ കാസര്‍കോഡിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കുടുംബ ചിത്രത്തിലൂടെ താരം ഒരു മലയാള സിനിമയിൽ വീണ്ടും അഭിനയിക്കുന്നു എന്ന വാർത്തയാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ‘വിസ്റ്റാ വില്ലേജ്’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലെത്തുന്നത്. കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയിൽവച്ച് സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നു.

ചടങ്ങിൽ സണ്ണി ലിയോൺ, അശോകൻ, വൃദ്ധി വിശാൽ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം വൃദ്ധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അത് വൈറലാകുകയും ചെയ്‌തിരുന്നു. സാരി ധരിച്ചാണ് സണ്ണി ലിയോൺ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കൂടാതെ മലയാളികൾക്ക് ഓണാശംസകൾ നേരുകയും ചെയ്‌തു. മലയാളത്തിലായിരുന്നു സണ്ണി ലിയോൺ ഓണാശംസകൾ നേർന്നത്.

Leave a Reply