Spread the love
അഫ്ഗാൻ പള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെ ബോംബ് സ്ഫോടനം

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഷിയാ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പള്ളിയില്‍ നടത്തിയ സ്‌ഫോടനത്തില്‍ കുറഞ്ഞത് നൂറുപേര്‍ കൊല്ലപ്പെടു എന്ന് താലിബാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍. കുണ്ടുസ് പ്രവിശ്യയിലെ ഗോസര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയൊണു സ്‌ഫോനം നടന്നത്. ഷിയാ പള്ളി ലക്ഷ്യമിട്ടതായും വലിയൊരു വിഭാഗം വിശ്വാസികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട് എന്നുമാണ് റിപ്പോർട്ട്. താലിബാന്‍ പ്രത്യേക സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും താലിബാന്‍ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.

യുഎസ്, നാറ്റോ സൈന്യം അഫ്ഗാൻ വിട്ടതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ ആണെന്ന് താലിബാന്‍ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്‌ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഷിയാ സഹോദരങ്ങളുടെ സുരക്ഷ താലിബാൻ ഉറപ്പുവരുത്തുമെന്ന് കുന്ദൂസ് പ്രവിശ്യ പൊലീസ് ഉപമേധാവി മുഹമ്മദ് ഒബൈദ പറഞ്ഞു.

Leave a Reply