
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർക്കെതിരെ ബോംബ് ഭീഷണി സന്ദേശം. നോർത്തേൺ ഇംഗ്ലണ്ടിലെ താരത്തിൻ്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രതിശ്രുത വധു ഫേൺ ഹോക്കിൻസും ദമ്പതികളുടെ രണ്ട് മക്കളുമാണ് ഈ വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്നത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്ന മോശം പ്രകടനങ്ങളിൽ മഗ്വയർക്കെതിരെ വിമർശനം ശക്തമാണ്.