ചെന്നൈ ∙ നഗരത്തിനടുത്തു പോരൂരിലുള്ള പിഎസ്ബിബി മില്ലേനിയം സ്കൂളിനും കോയമ്പത്തൂർ നഗരത്തിലെ സ്വകാര്യ സ്കൂളിനും ബോംബ് ഭീഷണി. ഇ–മെയിലിലാണു വാർത്ത എത്തിയത്. പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യമായതിനാൽ അതീവ ആശങ്കയിലാണ്.
ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയാണ്. ഫെബ്രുവരി 8നു സമാനമായ ഭീഷണി ചെന്നൈയിലെ സ്കൂളുകളിൽ ലഭിച്ചിരുന്നു. പരിശോധനയിൽ ഇതു വ്യാജ സന്ദേശമാണെന്നു മനസ്സിലാക്കിയിരുന്നു.