ബെംഗളൂരുവിലെ ഏഴ് സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഭീഷണികള്‍ വ്യാജമാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇ-മെയില്‍ വഴി ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘നിങ്ങളുടെ സ്‌കൂളില്‍ വളരെ ശക്തിയേറിയ ഒരു ബോംബ് വെച്ചിട്ടുണ്ട്, ഇതൊരു തമാശയല്ല. ഉടന്‍ തന്നെ പോലീസിനെ വിളിക്കുക. നിങ്ങളുടേത് ഉള്‍പ്പെടെ നൂറുകണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം, താമസിക്കരുത്, ഇപ്പോള്‍ എല്ലാം നിങ്ങളുടെ കൈകളില്‍ മാത്രം!’, ഇ-മെയിലില്‍ പറയുന്നു. വാര്‍ത്തൂരിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഗോപാലന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂ അക്കാദമി സ്‌കൂള്‍, സെന്റ് വിന്‍സന്റ് പോള്‍ സ്‌കൂള്‍, ഗോവിന്ദ്പുരയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇലക്ട്രോണിക് സിറ്റിയിലെ എബ്‌നേസര്‍ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ബോംബ് ഭീഷണി.