വിവാഹമോചനം നേടിയ അധ്യാപിക മുൻ ഭർത്താവിന് ജീവനാംശം നൽകണമെന്ന് ബോംബെ ഹൈക്കോടതി. മാസം 3000 രൂപ വീതമാണ് ഇവർ ഭര്‍ത്താവിന് നൽകേണ്ടത്. കീഴ്ക്കോടതി വിധിക്കെതിരെ അധ്യാപിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം പങ്കാളികള്‍ക്ക് ജീവനാംശം ആവശ്യപ്പെടാമെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2015ൽ രണ്ടുപേരും വിവാഹമോചിതരായി. ഭാര്യയുടെ ചെലവിലായിരുന്നു താൻ കഴിഞ്ഞിരുന്നതെന്നും ഇപ്പോൾ ജീവിതച്ചെലവിന് വഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് ജീവനാംശത്തിന് കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാമാസവും 15,000 രൂപ വീതം ജീവനാംശം വേണമെന്നായിരുന്നു ആവശ്യം.