Spread the love
ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കർ പുരസ്കാരം

ലണ്ടൻ: ഈ വർഷത്തെ ബുക്കര്‍ പുരസ്കാരം ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന്. ‘ദി പ്രോമിസ്’ എന്ന നോവലിനാണ് പുരസ്കാരം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം. മു​ൻ​പ് ര​ണ്ട് ത​വ​ണ ഗാ​ൽ​ഗ​ട്ട് ബു​ക്ക​ർ പു​ര​സ്കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​നേടിയിരുന്നു.50 ലക്ഷം രൂപ ആണ് സസമ്മാനത്തുക. 17 ആം വ​യ​സിലാണ് ഗാ​ൽ​ഗ​ട്ട് തന്റെ ആ​ദ്യ നോ​വ​ൽ പ്രസിദ്ധീകരിച്ചത്.

പ്രിട്ടോറിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കൻ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവൽ പറയുന്നത്. വ​ർ​ണ​വി​വേ​ച​ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഒടുക്കം മു​ത​ൽ ജേ​ക്ക​ബ് സു​മ​യു​ടെ ഭ​ര​ണ​കാ​ലം വ​രെ​യാ​ണ് നോ​വ​ലി​ന്റെ കാല സഞ്ചാരം.

Leave a Reply