Spread the love
യുകെയില്‍ ഒമിക്രോണിനെതിരെ ബൂസ്‌റ്റര്‍ ഡോസ്‌ ഫലപ്രദമെന്ന്‌ പഠനം

കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌ ഒമിക്രോണില്‍ നിന്ന്‌ 70-75 ശതമാനം വരെ സംരക്ഷണം നല്‍കുന്നു എന്ന്‌ പഠനങ്ങള്‍ പറയുന്നു.
581 ഒമിക്രോണ്‍ കേസുകള്‍ പരിശോധിച്ച്‌ തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാമത്‌ ബൂസ്‌റ്റര്‍ ഡോസായി നല്‍കുന്ന വാക്‌സിന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന്‌ കണ്ടെത്തി. ആദ്യകാലകണക്കുകള്‍ അനുസരിച്ച്‌ ഡെല്‍റ്റ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചു മാസങ്ങള്‍ക്ക്‌ ശേഷം ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ അപകടകാരിയാകാനുള്ള സാധ്യതയുണ്ട്‌ എന്ന്‌ യുകെഎച്‌എസ്‌എയിലെ പ്രതിരോധ കുത്തിവയ്‌പ്‌ വിഭാഗമേധാവി ഡോ. മേരി റാംസെ പറഞ്ഞു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ യുകെയില്‍ ഈ മാസം അവസാനത്തോടെ അഅണുബാധ ഒരു ദശലക്ഷം കവിയുമെന്നാണ്‌ പ്രവചനം എന്നും യുകെഎച്ച്‌എസ്‌എ അറിയിച്ചു. വര്‍ക്ക്‌ ഫ്രം ഹോം നടപ്പിലാക്കണമെന്നും മാസ്‌ക്‌ ധരിക്കണമെന്നും പരിശോധനകള്‍ കര്‍ശനമാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്‌.

Leave a Reply