ജിദ്ദ: 16 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവർക്കായിരിക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുക.
കൊറോണയും അതിൻ്റെ വക ഭേദങ്ങളും തടയുന്നതിൽ ഈ പ്രായക്കാരും അതിനു മുകളിലുള്ളവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ആരോഗ്യമന്ത്രാലയം ഊന്നിപ്പറഞ്ഞു.
സാമൂഹിക പ്രതിരോധ ശേഷി നേടുന്നതിനായി എല്ലാവരും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്നും അതിനുള്ള അപോയിൻ്റ്മെൻ്റുകൾ നേടണമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മപ്പെടുത്തി.
നേരത്തെ അഞ്ച് മുതൽ 11 വരെയുള്ള പ്രായക്കാർക്ക് വാക്സിൻ നൽകുന്നത് ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരുന്നു.