സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ശക്തമാക്കി കേന്ദ്രസർക്കാർ. പരിധിയിൽ കൂടുതൽ കടം സംസ്ഥാനങ്ങൾക്ക് അനുവദിക്കില്ല. സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക കമ്പനികൾക്ക് വായ്പകൾ നൽകില്ല. വായ്പ പരിധി മറികടക്കാൻ മറ്റു മാർഗങ്ങൾ തേടാൻ സംസ്ഥാനങ്ങൾക്ക് ഇനി അനുമതിയില്ല. ധനക്കമ്മി മൂന്ന് ശതമാനം എന്ന നയം ശക്തമാക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ തുക വക മാറ്റിയാൽ തുടർന്നുള്ള വർഷം കേന്ദ്ര വിഹിതം അനുവദിക്കില്ല. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ.