Spread the love

പതിനെട്ടു വയസ്സിനു താഴെ ഉള്ളവരിൽ കൊവാക്സിന്റെ രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കും.
രണ്ടു മുതല്‍ 18 വയസ്സുളളവരില്‍ കൊവാക്സിന്റെ രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കും.ഐ സി എം ആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കൊവാക്സിന്‍ ഇന്ത്യന്‍ നിര്‍മിത കൊവിഡ് പ്രതിരോധ വാക്സിനാണ് കുത്തിവെക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ 18 മുകളില്‍ പ്രായമുളളവര്‍ക്ക് കൊവാക്സിന്‍ വിതരണം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്കിടയില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന് ഈ മാസം ആദ്യം ഭാരത് ബയോടെക്കിന് അനുവാദം ലഭിച്ചിരുന്നു.
പരീക്ഷണം ജൂണില്‍ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ജൂണില്‍ ആരംഭിക്കുന്ന പരീക്ഷണം ജൂലൈ പകുതിയോടെയാണ് അവസാനിക്കുക. ക്ലിനിക്കല്‍ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളളവരില്‍ ഏറ്റവും പ്രായം കുറവ് രണ്ടുവയസ്സുളള കുട്ടിയാണ്.
525 കുട്ടികളിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ഡോസ് നല്‍കി 28 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നത്.
മെയ് 13-നാണ് കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നൽകിയത്.

Leave a Reply