Spread the love

ദുബൈ :രക്തപരിശോധനയിലൂടെ തന്നെ തലച്ചോറിലെ ക്ഷതങ്ങൾ15 മിനിറ്റിനുള്ളിൽ കണ്ടെത്താനുള്ള സംവിധാനം മൊഹാവ് (മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) അറബ് ഹെൽത്തിൽ പുറത്തിറക്കി.

Brain damage can be detected in 15 minutes.

ഈ രീതിയിലുള്ള ലോകത്തെ ആദ്യ എഫ്ഡിഎ അംഗീകൃത പരിശോധന രീതിയാണിത്. 95.8 % കൃത്യതയുമുണ്ട്.അതുകൊണ്ട് തന്നെ തലയ്ക്ക് ക്ഷതമേറ്റ ആളെ വേഗത്തിൽ ചികിത്സയ്ക്ക് വിധേയനാക്കാനാവും.തലച്ചോറിന് ക്ഷതമേറ്റാൽ ഉണ്ടാകാവുന്ന ചില പ്രോട്ടീനുകളുടെ സാന്നിധ്യമാണ് പരിശോധനയിലൂടെ കണ്ടെത്താൻ.

സാങ്കേതിക ശാസ്ത്ര കമ്പനിയായ അബട്ടുമായി സഹകരിച്ച് മൊഹാപും ഇഎച്ച്എസും (എമിറ്റേറ്റ് ഹെൽത്ത് സർവീസ് )ചേർന്നാണ് ഉപകരണം പുറത്തിറക്കിയത്.പരിശോധനയിൽ തലച്ചോറിൽ ക്ഷതമേറ്റാൽ ഉണ്ടാകുന്ന പ്രോട്ടിനുകളുടെ സാന്നിധ്യം ഇല്ലെങ്കിൽ തലച്ചോറിന് ക്ഷതമില്ലെന്നും സിടി സ്കാനിന്റെ ആവശ്യമില്ലെന്നും 15 മിനിറ്റിനുള്ളിൽ വ്യക്തമാകും.

ഫലം പോസിറ്റീവ് ആണെങ്കിൽ തുടർന്ന് കൂടുതൽ വിശദമായ പരിശോധനയ്ക്ക് വേഗത്തിൽ ശുപാർശ ചെയ്യാനും ഇതിലൂടെ സാധിക്കും. കയ്യിൽ പിടിക്കാവുന്ന ചെറു ഉപകരണമായ ഐ സ്റ്റാറ്റ് ഉപയോഗിച്ചാണ് പരിശോധന. അപ്പോൾ തന്നെ ഫലം ലഭിക്കും. കയ്യിൽ നിന്നെടുക്കുന്ന കുറച്ചു രക്തം മാത്രം മതി പരിശോധനയ്ക്ക്.ഇതിൽ നിന്ന് പ്ലാസ്മ വേർതിരിച്ചാണ് യന്ത്രം പരിശോധിക്കുന്നത്.

Leave a Reply