
മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ആര്യന്‍ ഖാനെ ചോദ്യം ചെയ്യല്‍ തുടരുന്നു. ആര്യന്‍ ഖാന്റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ആര്യന്‍ ഖാന്‍ പങ്കെടുത്തതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമേ നടപടികൾ സ്വീകരിക്കു. ആറുപേരാണ് പാർട്ടി ഒരുക്കിയതെന്നും, രണ്ടുപേർ സ്ത്രീകളാണെന്നും റിപ്പോർട്ട് ഉണ്ട്.
മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.