പരിഹാസങ്ങൾക്ക് മറുപടിയുമായി എലിസബത്ത് ഉദയൻ. നടൻ ബാലയുടെ ജീവിതപങ്കാളി ആയിരുന്നു എലിസബത്ത്. എന്നാൽ മാസങ്ങളായി ഇരുവരും വേര്പിരിഞ്ഞാണ് താമസം. ഗുജറാത്തിൽ ഡോക്ടർ ആയി ജോലി നോക്കി വരുന്നതിന്റെ ഇടയിലാണ് എലിസബത്ത് ഒരു ലോങ്ങ് ലീവ് എടുത്തുമാറി നിന്നത്. ഇതിനെതിരെയാണ് ചിലർ പരിഹാസരീതിയിലുള്ള ചോദ്യങ്ങളുമായി എത്തിയത്.
പണിയില്ലേ പണിക്ക് പോകുന്നില്ലേ, ശരിക്കും ഡോക്ടർ തന്നെയല്ലേ. തെണ്ടി തിരിഞ്ഞു നടക്കുകയാണോ. എന്നുള്ള ചോദ്യങ്ങൾ ഒക്കെയാണ് എന്നോട് ചോദിക്കുന്നത്. യോഗ ചെയ്തു നടക്കുന്നു, വീഡിയോ ചെയ്യുന്നു ഭക്ഷണം കഴിക്കുന്നു ഉറങ്ങുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾ നിരന്തരം ആണ്. സ്നേഹത്തോടെ എന്നോട് ചോദിക്കുന്നത് കേട്ടാൽ മനസിലാകും. അല്ലാതെയുള്ള ചോദ്യങ്ങളുടെ അർത്ഥവും എനിക്ക് അറിയാം.
എല്ലാത്തിനും മറുപടി നൽകാൻ സാധിക്കുന്നില്ല . പറ്റുന്നതിനു ഒക്കെ മറുപടി നൽകാറുണ്ട്. പക്ഷേ ചില നെഗറ്റീവ് കമന്റ്സുകൾക്ക് മറുപടി നല്കാൻ ആകില്ല. പക്ഷേ ഇതൊക്കെ എനിക്ക് ശീലമായി. സ്വയം ക്ലെൻസിംഗിന് അൽപ്പം സമയം വേണം ഇന്നുണ്ടായി. ബ്രേക്ക് എടുത്തപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു. എനിക്ക് വേണ്ടി കുറച്ചു സമയം വേണം അതിനായിരുന്നു ഈ ലോങ്ങ് ബ്രേക്ക് എന്ന് .
അന്നുവന്ന സമയത്തുതന്നെ ഞാൻ ഇതൊക്കെ പറഞ്ഞതാണ്. ഗുജറാത്ത് ആണ് ജോലി ചെയ്യുന്നത്.ഒരു ലോങ്ങ് ലീവ് എടുത്താണ് ഞാൻ വന്നിരിക്കുന്നത് . എനിക്ക് ഒരു പ്രയോറിറ്റി കൊടുക്കുക എന്നതാണ് ഇപ്പോൾ ഇമ്പോർട്ടന്റ്. സെൽഫ് പ്രയോറിറ്റി എന്ന് പറയില്ലേ അതിനായിരുന്നു ഇത്തരം ഒരു ബ്രേക്ക്. ഞാൻ തെണ്ടി തിരിയുന്നു എന്നൊക്കെയാണ് യാത്ര പോകുന്നത് കണ്ടപ്പോൾ ചിലർ പറഞ്ഞത്. പക്ഷേ നമ്മൾ ഇന്ത്യക്ക് പുറത്തേക്ക് ആണ് യാത്ര പോയത്.
അത്തരം യാത്രകൾ മനസ്സിന് സന്തോഷം നൽകുന്നതിനൊപ്പം തന്നെ അവരുടെ കൾച്ചർ പഠിക്കാനുള്ള ഒരു അവസരം കൂടിയാണ്. അതിനെ തെണ്ടി തിരിഞ്ഞു നടക്കുന്നു എന്ന് പറയുന്നത് ശരിയല്ല. പിന്നെ ഉറങ്ങാൻ അൽപ്പം സമയം. അത് ബോഡിയിലേ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കും. ഇതിനൊക്കെ എനിക്ക് സമയം വേണമായിരുന്നു. ഞാൻ ഇപ്പോൾ 16 കിലോയോളം ആണ് ഒൻപതു മാസം കൊണ്ട് കുറച്ചത്.
ലീവ് എടുത്തുവന്ന സമയത്താണ് എനിക്ക് കുറച്ചു ഹെൽത്തി ഡയറ്റൊക്കെ ഫോളോ ചെയ്യാൻ ആയത്. അത്‌കൊണ്ടു തന്നെ ഹെൽത്ത് എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞു. ഭക്ഷണം കഴിക്കുന്നതിനെയും യാത്ര ചെയുന്നതിനെയും, യോഗ ചെയ്യുന്നതിനെയും ഒക്കെ പരിഹസിച്ച ആളുകൾക്ക് ഉള്ള മറുപടിയായി എലിസബത്ത് പറയുന്നു.
പോസ്റ്റുകളിലായാലും വീഡിയോയ്ക്ക് താഴെയായാലും ബാലയുമായി പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോഴും. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി തരാനുദ്ദേശിക്കുന്നില്ലെന്നായിരുന്നു ആദ്യം എലിസബത്ത് പറഞ്ഞത്. തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രൊഫഷനെക്കുറിച്ചുമുള്ള തെറ്റായ പ്രചാരണങ്ങളെക്കുറിച്ച് എലിസബത്ത് പ്രതികരിച്ചിരുന്നു. താന്‍ എംബിബിഎസ് പൂര്‍ത്തിയാക്കി മെഡിസിനല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്തുവരികയാണെന്നായിരുന്നു അവര്‍ പറഞ്ഞത്.