Spread the love

ജീവിതത്തിലുടനീളം ബോഡി ബിൽഡിങ്ങിനോടുള്ള അഭിനിവേശം കൊണ്ടു നടക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് കർണാടകയിൽ നിന്നുള്ള ബോഡി ബിൽഡർ ചിത്ര പുരുഷോത്തമ്. വിവാഹദിനത്തിലും ബോഡി ബിൽഡിങ്ങിനോടുള്ള തന്റെ പ്രണയം ചിത്ര മറച്ചു വച്ചില്ല. ഫിറ്റ്നസ് ട്രെയിനർ കൂടിയായ ചിത്രയുടെ ബ്രൈഡൽ ലുക്കാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

മഞ്ഞയും നീലയും ഇടകലർന്ന കാഞ്ചീപുരം സാരിയായിരുന്നു ചിത്ര വധുവായി ഒരുങ്ങാൻ തിരഞ്ഞെടുത്തത്. തന്റെ മസിലുകൾ കാണുന്നവിധം ബ്ലൗസ്‌ലെസായാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ രീതിയിൽ പരമ്പരാഗത രീതിലുള്ള സ്വർണാഭരണങ്ങളായിരുന്നു ആക്സസറീസ്. ഹെവി മേക്കപ്പാണ്. പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്നു. ചുവപ്പ് ലിപ്സ്റ്റിക്കാണ്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു.

നവവധുവായി അണിഞ്ഞൊരുങ്ങിയ ചിത്ര ബാക്ക്,ഷോള്‍ഡർ മസിലുകളും ബൈസെപ്പ്സും പ്രദർശിക്കുന്നതും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ഉണ്ട്. ‘മനസ്സാണ് എല്ലാം’ എന്ന കുറിപ്പോടെയാണ് ചിത്ര വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തിയ വിഡിയോ ഇതിനോടകം തന്നെ നിരവധിപേർ കണ്ടു. വിഡിയോയ്ക്കു താഴെ ചിത്രയുടെ ബോഡി ബിൽഡിങ്ങിനെ പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും എത്തി. വർഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ചിത്ര കിരൺ രാജിനെ വിവാഹം കഴിച്ചത്. മിസ് ഇന്ത്യ ഫിറ്റ്‌നെസ് ആന്‍ഡ് വെല്‍നെസ്, മിസ് സൗത്ത് ഇന്ത്യ, മിസ് ബെംഗളൂരു, മിസ് മൈസൂരു വോഡെയാര്‍ എന്നീ ബഹുമതികൾ ചിത്ര നേടിയിട്ടുണ്ട്.

Leave a Reply