Spread the love

ലോക്ഡൗണിന്നെ തുടർന്ന് നടപ്പാക്കിയ നിബന്ധനകൾ ഘട്ടങ്ങളായി പിൻവലിക്കുകയാണ് ബ്രിട്ടൻ.തിങ്കളാഴ്ച മുതൽ വിദേശ വിനോദയാത്രക്ക് അനുമതി നൽകി.

വിദേശ -വിനോദ യാത്ര കൾക്കുള്ള വിലക്ക് നീക്കി ബ്രിട്ടൻ


വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം വ്യത്യസ്ത നിലയിലായതിനാൽ വിദേശ യാത്രകളെ ‘ട്രാഫിക് ലൈറ്റ്’ സംവിധാനത്തിലൂടെ നിയന്ത്രിക്കാനാണ് ബ്രിട്ടനിലെ പുതിയ തീരുമാനം. ഇതും പ്രകാരം വിവിധ രാജ്യങ്ങളെ റെഡ്,
ആംബർ, ഗ്രീൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിക്കുകയും ഇതിൽ ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നും യാത്രാനുമതി ഉണ്ടായിരിക്കും. എന്നിരുന്നാലും
നോർത്തേൺ അയർലൻഡ് രാജ്യാന്തര യാത്രക്കാർക്കുള്ള വിലക്ക് ഇനിയും പിൻവലിച്ചിട്ടില്ല.

നിലവിൽ ബ്രിട്ടന്റെ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങൾ പോർച്ചുഗൽ, ഇസ്രായേൽ, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്,ഐസ്‌ലാൻഡ്, ജിബ്രാൾട്ടർ, പാറൂ ഹൈലൈറ്റ് ഫറോ ഐലൻഡ്, സൗത്ത് ജോർജിയ ആൻഡ് സാൻവിച്ച് ഐലൻഡ്‌, സെൻറ് ഹെലേന എന്നിവയാണ്. തിങ്കളാഴ്ചമുതൽ ബ്രിട്ടനിൽ നിന്നുള്ള യാത്രികരെ സ്വാഗതം ചെയ്യുന്നതായി പോർച്ചുഗലും അറിയിച്ചു. എന്നാൽ യാത്രക്കാർ നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതിയിരിക്കണം.

അംബർ ലിസ്റ്റിൽ ഉള്ള രാജ്യങ്ങളിലേക്ക് കഴിയുമെങ്കിൽ യാത്ര ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും അടിയന്തരഘട്ടങ്ങളിൽ യാത്ര ആവാം.എന്നിരുന്നാലും പത്ത് ദിവസത്തെ ഹോം ക്വാറന്റിനും രണ്ടും എട്ടും ദിവസങ്ങളിലെ പി സി ആർ ടെസ്റ്റും നിർബന്ധമാണ്.
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പാടില്ല എന്നാണ് സർക്കാർ നിർദ്ദേശം. സാഹചര്യവച്ചാൽ യാത്രചെയ്താൽ തിരികെയെത്തുമ്പോൾ 1750 പൗണ്ട് മുടക്കി ഹോട്ടൽ ക്വാന്റീന് വിധേയരാകണം. ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പതിനായിരം പൗണ്ട് പിഴയോ, ജയിൽ ശിക്ഷയോ ലഭിച്ചേക്കാം.

Leave a Reply