
ടിപ്പു സുൽത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന എട്ട് സ്വര്‍ണ്ണകടുവയിടെ രൂപത്തിലുള്ള എട്ടു താഴിക കുടങ്ങളില്‍ ഒന്ന് 15 കോടിക്ക് ലേലത്തിന് വെച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടുപോയ ടിപ്പു സുൽത്താന്റെ സിംഹാസനത്തിന്റെ താഴികക്കുടം യുകെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ 14.98 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇത് ബ്രിട്ടീഷ് പൌരന്മാര്‍ക്ക് മാത്രമേ സ്വന്തമാക്കാന്‍ കഴിയു എന്നാണ് ലേല വിവരങ്ങള്‍ പ്രഖ്യാപിച്ചുള്ള പത്ര കുറിപ്പ് പറയുന്നത്. ലേലത്തിലൂടെ രാജ്യം വിട്ടു പോകാതിരിക്കാൻ യുകെയിലുള്ള ഗാലറിക്കോ സ്ഥാപനങ്ങൾക്കോ, സ്വകാര്യ വ്യക്തികള്‍ക്കോ സ്വർണ കടുവ രൂപത്തിലുള്ള താഴികകുടം സ്വന്തമാക്കാന്‍ വേണ്ടി താത്കാലിക കയറ്റുമതി നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. 1799 മേയ് നാലിന് ശ്രീരംഗപട്ടണത്ത് നടന്ന രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തില്‍ ടിപ്പു കൊല്ലപ്പെടുകയും മൈസൂര്‍ സൈന്യം തോല്‍വി അറിയുകയുംചെയ്തതോടെയാണ് അന്നത്തെ ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യം ടിപ്പുവിന്‍റെ സ്വത്തുക്കള്‍ വ്യാപകമായി കൊള്ളയടിച്ചത്.