
മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ബ്രോ ഡാഡി സിനിമ തെലുങ്കിൽ റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബ്രോ ഡാഡിയിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ – മകൻ വേഷങ്ങൾ തെലുങ്കിൽ അവതരിപ്പിക്കുക വെങ്കടേഷ് ദഗ്ഗുബാട്ടിയും റാണ ദഗ്ഗുബാട്ടിയും ആവും. തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലെ നിർമാതാവായ സുരേഷ് ബാബു സിനിമയുടെ റീമേക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാക്കളെ സമീപിച്ചതായാണ് റിപ്പോർട്ട്.ലൂസിഫറിന് ശേഷം പൃഥ്വി വീണ്ടും സംവിധായക വേഷമണിഞ്ഞ സിനിമയാണ് ബ്രോ ഡാഡി. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, ഉണ്ണിമുകുന്ദന്‍, കനിഹ തുടങ്ങിയവരെല്ലാം എത്തുന്നത് ശ്രദ്ധേയ വേഷങ്ങളിലാണ്.മീന, കനിഹ, കല്യാണി, ലാലു അലക്സ്, ജഗദീഷ്, സൗബിൻ ഷാഹിർ എന്നിവരെല്ലാം പ്രധാന വേഷങ്ങളിലാണ് അണിനിരന്നത്.