ബ്രോ ഡാഡി ഷൂട്ടിങ് ഹൈദരാബാദിൽ ; പൃഥ്വിരാജിന്‍റെ ഫോട്ടോയുമായി സുപ്രിയ മേനോൻ
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ്
ഹൈദരാബാദിൽ തുടങ്ങി. മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ.
ചിത്രീകരണം തുടങ്ങിയതായി പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയാ മേനോൻ ആണ്
അറിയിച്ചത്. ലൊക്കേഷനിൽ നിന്നുള്ള
ചിത്രവും സുപ്രിയ പങ്കുവച്ചു. ”ബ്രോ ഡാഡി ഇന്ന് രാവിലെ തുടങ്ങി. ഡയറക്ടർ സാർ വീണ്ടും
മോണിറ്ററിന് മുന്നിൽ എത്തിയിരിക്കുന്നു”- സുപ്രിയ കുറിച്ചു.
കോമഡിക്ക് പ്രാധാന്യം നൽകുന്നതാണ് ബ്രോ ഡാഡിയെന്നാണ് സൂചന. സന്തോഷമുള്ള ചിത്രം ആയിരിക്കുമെന്ന്
പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മോഹൻലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്നു.
കല്യാണി പ്രിയദർശൻ, മീന എന്നിവരാണ് നായികമാർ. ശ്രീജിത്ത്.എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ.
അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ലൂസിഫറിന്‍റെ
രണ്ടാം ഭാഗം എമ്പുരാൻ ബ്രോ ഡാഡിക്ക് ശേഷം തുടങ്ങും.
ആന്റണി പെരുമ്പാവൂർ ആണ് ബ്രോ ഡാഡി നിർമിക്കുന്നത്. തെലങ്കാനയിലേക്ക് ഷൂട്ടിങ് മാറ്റുന്നത് വലിയ നഷ്ടം
ഉണ്ടാക്കുമെന്ന് ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകാത്തതിൽ
ചലചിത്രപ്രവർത്തകർ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ബ്രോ ഡാഡി, ഹൃദയം ഉൾപ്പെടെ ഏഴ് സിനിമകളാണ് അന്യസംസ്ഥാനങ്ങളിലേക്ക്
ഷൂട്ടിങ് മാറ്റിയത്. ഇൻഡോർ ഷൂട്ടിങ്ങിന് അനുമതി നൽകണമെന്നും മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഫെഫ്ക
ആവശ്യപ്പെട്ടു.