കൊച്ചി: സിനിമാനടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി വിമൽ വിജയാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്.
ദിലീപിനെ കാണാനെത്തിയതാണെന്ന് അവകാശപ്പെട്ട ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയാൻ തുടങ്ങിയപ്പോൾ ആളുകൾ കൂടിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്നതും തിരിച്ച് പോയതും അങ്കമാലിയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിരുന്നു. ഈ ഓട്ടോ റിക്ഷ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ടെന്നാണ് സൂചന.