Spread the love

ഡാൻസാഫ് പരിശോധനയ്‌ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയതിൽ തെറ്റില്ലെന്ന് ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ. സഹോദരനെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്നും നടൻ കൂടിയായ ജോ ജോൺ പറഞ്ഞു.റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി. ഇറങ്ങി ഓടുന്നതാണോ പ്രശ്നം. ഓടാനുള്ള പരിപാടികളായ മാരത്തോൺ നടത്താറില്ലേ ഇവിടെ. മോശമായി പെരുമാറിയെന്ന് ആരുടെ പരാതിയാണ്. എന്നോട് പറഞ്ഞിട്ടില്ല പരാതി, ഇതായിരുന്നു ജോ ജോണിന്റെ പ്രതികരണം.

നടന്റെ അമ്മയുടെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ടായിരുന്നു. പേടിച്ചിട്ടാണ് ഷൈൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയയത്. വിൻസിയും കുടുംബവുമായി വർഷങ്ങളോളമുള്ള അടുത്ത ബന്ധമുണ്ട്. പരാതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പോലും സംശയമുണ്ടന്നുമാണ് അവർ പറഞ്ഞത്.

Leave a Reply