Spread the love

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക വിമർശനം ഏറ്റുവാങ്ങിയ മത്സരാർത്ഥികളിൽ ഒരായിരുന്നു ജാസ്മിൻ. ഷോ ആരംഭിച്ച നാൾമുതൽ തന്നെ വിവാദ നായികയായി തുടരാൻ കാരണം ജാസ്മിനും സഹ മത്സരാർത്ഥിയായ ഗബ്രിയും തമ്മിലുള്ള പ്രണയം എന്ന് സംശയം തോന്നിയിരുന്ന സൗഹൃദമായിരുന്നു. ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദവും യാത്രകളുമെല്ലാം ഇരുവരുടെയും സോഷ്യൽ മീഡിയ ചാനലുകളിലൂടെ പ്രേക്ഷകർ കണ്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജാസ്മിൻ ജാഫർ ഷോയ്ക്ക് ശേഷം പ്രേക്ഷക പ്രിയങ്കരി ആകുകയായിരുന്നു. ഇപ്പോഴിതാ പത്താം ക്ലാസിൽ നല്ല മാർക്കു വാങ്ങിയ സഹോദരന് സർപ്രൈസായി സമ്മാനം നൽകിയതും പുതിയ ഫ്ളാറ്റ് വാങ്ങിയ വിശേഷവും താരം പങ്കുവെച്ചതാണ് വൈറൽ ആകുന്നത്.

എട്ട് എ പ്ലസും രണ്ട് എയും നേടി മികച്ച വിജയമാണ് പൊന്നു എന്നു വിളിക്കുന്ന ജാസ്മിന്റെ അനിയൻ സ്വന്തമാക്കിയത്. ഒരു ഐഫോണാണ് സഹോദരന് ജാസ്മിൻ സമ്മാനിച്ചത്. ”ഒമ്പത് എ പ്ലസോ, പത്ത് എ പ്ലസ്സോ വാങ്ങിയാൽ അവൻ ആഗ്രഹിക്കുന്ന ഒരു ഗിഫ്റ്റ് വാങ്ങിക്കൊടുക്കാമെന്ന് പരീക്ഷ തുടങ്ങും മുൻപ് ഞാൻ അവന് വാക്ക് കൊടുത്തിരുന്നു. അവൻ അത്രയ്ക്കൊന്നും പഠിക്കില്ലെന്നായിരുന്നു എന്റെ വിചാരം. ഫുൾ ടൈം കളിയായിരുന്നു. ഇങ്ങനൊരു വാക്ക് കൊടുത്തതിന്റെ പേരിൽ വാശി കയറി പഠിക്കുന്നെങ്കിൽ പഠിക്കട്ടേയെന്നും കരുതി. അങ്ങനെ റിസൾട്ട് വന്നപ്പോൾ പൊന്നുവിന് എട്ട് എ പ്ലസും രണ്ട് എയുമുണ്ട്. അതുകൊണ്ട്, ഗിഫ്റ്റ് എന്തായാലും വാങ്ങി കൊടുക്കാമെന്ന് ഞാൻ തീരുമാനിച്ചു. രണ്ട് എ കിട്ടിയ പേപ്പറുകൾ അവൻ റീ ഇവാലുവേഷന് കൊടുത്തിട്ടുണ്ട്. അത് എപ്ലസ് ആയി മാറുമെന്ന പ്രതീക്ഷയിലാണ് അവൻ”, ജാസ്മിൻ പറഞ്ഞു.

Leave a Reply