തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്നത് മനസാക്ഷിയെ നടുക്കുന്ന കുറ്റകൃത്യം. കഴക്കൂട്ടത്ത് പുലർച്ചെ നാട്ടുകാർ കണ്ടത് നഗ്നയായി നിലവിളിക്കുന്ന പെൺകുട്ടിയെയായിരുന്നു. കമുകൻ തന്നെ തന്റെ എല്ലാം നഷ്ടപ്പെടുത്തിയ മനസുമായി നിൽക്കുന്ന പെൺകുട്ടിയെ വസ്ത്രം നൽകിയ ശേഷമാണ് നാട്ടുകാർ നടന്ന സംഭവങ്ങൾ അറിയുന്നത്. യുവതിയുടെ സുഹൃത്ത് ഇരുപത്തി അഞ്ചുകാരനായ കിരൺ ചെയ്തത് നടുക്കുന്ന ക്രൂരതയായിരുന്നു.
വിവസ്ത്രയായി ഇറങ്ങി ഓടി:
തലസ്ഥാനത്തെ ഐടി നഗരമായ കഴക്കൂട്ടത്താണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്തായ കിരൺ താൻ മുമ്പ് ജോലി ചെയ്തിരുന്ന കഴക്കൂട്ടത്തെ കൃഷിഭവന്റെ ഗോഡൗണിലേക്ക് തട്ടിക്കൊണ്ടുവരികയും പീഡിപ്പിക്കുകയുമായിരുന്നു. ബലാത്സംഗം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് അടുത്ത ദിവസം രാവിലെ ആര് മണിയോടെ പെണകുട്ടി വിവസ്ത്രയായി ഇറങ്ങി ഓടുകയായിരുന്നു.
കൈകൾ കെട്ടിയിട്ട് ബലാത്സംഗം:
കൈകള്‍ കെട്ടിയിട്ടായിരുന്നു ബലാത്സംഗം. ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണില്‍ നിന്ന് ഇറങ്ങിയോടുകയായിരന്നു. പിടികൂടാനായി പ്രതിയായ കിരണും പിന്നാലെ ഓടി. എന്നാൽ പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകർ എത്തുകയായിരുന്നു.
കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് പ്രതി:
സംഭവം അറിഞ്ഞ നാട്ടുകാർ പെൺകുട്ടിക്ക് വസ്ത്രം നൽകി. പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്ത് ഗോഡൗണും പരിസരവും പരിശോധിച്ചു. ഗോഡൗണിനടത്തുള്ള കുറ്റിക്കാട്ടിൽ കിരണിനെ ഒളിച്ചിരിക്കുന്ന നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരിക്കേറ്റതായും കഴക്കൂട്ടം പോലീസ് പറഞ്ഞു.
സുഹൃത്തുമായി ഭക്ഷണം കഴിച്ചത് ഇഷ്ടപ്പെട്ടില്ല:
ശനിയാഴ്ച രാത്രി 11 മണിയോടെ കഴക്കൂട്ടത്ത ഒരു ബാർ ഹോട്ടലിൽ സുഹൃത്തുമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന യുവതിയോട് കിരൺ വഴക്കിട്ടിരുന്നു. കിരൺ യുവതിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി കഴക്കൂട്ടം റെയിവേ മേൽപ്പാലത്തിന് താഴെ എത്തിച്ച ശേഷം മർദിച്ചു. മർദനമേറ്റ യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വീണ്ടും കടന്നു പിടിച്ച് വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞു.
ആത്മഹത്യ ഭീഷണി മുഴക്കി കൂടെകൂട്ടി:
കൂടെ വന്നില്ലങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി വീണ്ടും കിരണിനൊപ്പം ബൈക്കിൽ കയറി. കിരൺ യുവതിയെ ബൈക്കിൽ വെട്ടുറോഡ് ചന്ദവിളയിലുള്ള കൃഷിഭവൻ്റെ ഗോഡൗണിലെ ഷെഡിലെത്തിച്ച ശേഷം ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.