കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ചെറുമകൾ സൗന്ദര്യ (30) ജനുവരി 28 വെള്ളിയാഴ്ച രാവിലെ ആത്മഹത്യ ചെയ്തു. ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പത്മാവതിയുടെ മകൾ സൗന്ദര്യയുടെ മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. യെദ്യൂരപ്പയുടെ രണ്ടാമത്തെ മകളായ പദ്മാവതിയുടെ മകളാണ് സൗന്ദര്യ. വസന്തയിലെ മൗണ്ട് കാർമൽ കോളേജിന് സമീപത്തെ ഫ്ലാറ്റിൽ വെച്ചാണ് സൗന്ദര്യ ആത്മഹത്യ ചെയ്തത്.
2018 ൽ സൗന്ദര്യ ഡോ നീരജിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു കുട്ടിയുമുണ്ട്. രാവിലെ എട്ട് മണിയോടെയാണ് ഡോക്ടർ നീരജ് ജോലിക്ക് പോയത്. രാവിലെ 10 മണിയോടെയാണ് സൗന്ദര്യ ആത്മഹത്യ ചെയ്തത്. വീട്ടുജോലിക്കാരി എത്തി വാതിലിൽ മുട്ടിയപ്പോൾ സൗന്ദര്യ വാതിൽ തുറന്നില്ല. സംശയം തോന്നിയ അവർ ഡോക്ടർ നീരജിനെ വിളിച്ച് കാര്യം അറിയിച്ചു.
വസതിയിൽ ജന്മദിനം ആഘോഷിക്കാനിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ പരിപാടികളും റദ്ദാക്കി മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ താമസിക്കുന്ന കാവേരിയിലേക്ക് പോയി.