Spread the love
ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേനയുടെ അധികാര പരിധി വര്‍ദ്ധിപ്പിച്ചു.

പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ അധികാരപരിധി 50 കിലോമീറ്റര്‍ പരിധിയിലേയ്ക്ക് നീട്ടാന്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാന്‍ ഇതു സഹായിക്കും. പഞ്ചാബിനുള്ളില്‍ 15 കിലോമീറ്റര്‍ വരെ എന്നത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ പ്രദേശത്തിനകത്ത് 50 കിലോമീറ്റര്‍ വരെ തിരച്ചില്‍ നടത്താനും പ്രതികളെ പിടിക്കാനും ബിഎസ്എഫിന് അധികാരം ലഭിച്ചു.

എന്നാൽ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും സംസ്ഥാന ഉപമുഖ്യമന്ത്രി എസ്. സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയും അടക്കം പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. അതിര്‍ത്തി കാവല്‍ സേനയുടെ അധികാര പരിധി കൂട്ടുന്നത് ‘യുക്തിരഹിത’ തീരുമാനം എന്ന് സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ അഭിപ്രായപ്പെട്ടു. ഉള്‍പ്രദേശങ്ങളിലെ പൊലീസിംഗ് ഒരു അതിര്‍ത്തി കാവല്‍ സേനയുടെ റോളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഭേദഗതി അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, അസം എന്നിവിടങ്ങളില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ‘ഏകത’ കൊണ്ടുവരുമെന്ന് ബി എസ് എഫ് പറഞ്ഞു. അതുപോലെ, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ചില സമയങ്ങളില്‍ ബിഎസ്എഫ് സൈനികര്‍ ആക്രമിക്കപ്പെടും, 15 കിലോമീറ്ററിനപ്പുറം ഓടിക്കാനാവില്ലെന്ന് നന്നായി അറിഞ്ഞുകൊണ്ട് അക്രമികള്‍ രക്ഷപ്പെടുന്നു.’ ഈ മാറ്റം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. എന്നും ബി എസ് എഫ് പറഞ്ഞു.

Leave a Reply