മിസ്റ്റര്‍ കേരള പോലീസ് 2021 ആയി കെ.എ.പി ഒന്നാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബി.റ്റി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ നടന്ന ശരീരസൗന്ദര്യമത്സരത്തിലാണ് വിജയിയെ കണ്ടെത്തിയത്. മത്സരങ്ങൾ മന്ത്രി ശ്രീ വി.ശിവൻകുട്ടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് വിജയിയ്ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. എ.ഡി.ജി.പി സഞ്ജീവ് കുമാര്‍ പട്ജോഷി, സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് പ്രശസ്ത സിനിമാതാരം ടോവിനോ തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശരീരസൗന്ദര്യമത്സരത്തില്‍ വിജയിച്ച ഏഴംഗസംഘം ഇക്കൊല്ലത്തെ ദേശീയ പോലീസ് ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരള പോലീസിനെ പ്രതിനിധാനം ചെയ്യും.