Spread the love
ബഫർസോൺ: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന പ്രമേയം നിയമസഭ പാസ്സാക്കി

തിരുവനന്തപുരം: വനം ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സുപ്രീംകോടതി വിധി പ്രകാരം ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിശ്ചയിക്കണമെന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി, ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ട് ബഫർസോൺ നിശ്ചയിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും, ആവ‍ശ്യമെന്ന് കണ്ടാൽ ഉചിതമായ നിയമനിർമാണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രമേയം നിയമസഭ ഐക്യകണ്ഠേനപാസാക്കി.

Leave a Reply