Spread the love

കരിമുകൾ : മാർ ഗ്രിഗോറിയോസ് പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ അസം സ്വദേശി മഫിദുൽ ഇസ്‌ലാമിനെ (24) പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പൊലീസിന്റെ പട്രോളിങ്ങിനിടെയാണു സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തത്. മേൽവിലാസം മാറ്റിപ്പറഞ്ഞതോടെ പൊലീസിനു സംശയമായി. കൈയിലിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച പണവും കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും കണ്ടെത്തിയത്. തീണ്ടാപ്പാറ അമ്പലത്തിന്റെ ഭണ്ഡാരവും പ്രതി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐ പി.പി.റെജി, പി.സെന്നി, എഎസ്ഐമാരായ പി.ജെ.അജയകുമാർ, സി.ഡി.സുഭാഷ്, സിപിഒമാരായ കെ.ജെ.ജയൻ, അജിത്ത് ജയൻ, സുഫൽ ജോൺ, കെ.ആർ.സുനിൽ, പി.കെ.സുമേഷ്, സി.എസ്.സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply