Spread the love

കടയ്ക്കൽ : ടിപ്പറിനു പിന്നിൽ സ്വകാര്യ ബസിടിച്ചു ബസ് യാത്രക്കാരായ ഏഴ് പേർക്ക് പരുക്കേറ്റു. ബസിന്റെ ചില്ല് പൊട്ടി കണ്ണിൽ പതിച്ച് പരുക്കേറ്റ ഡ്രൈവർ ദിനേശ് (40), യാത്രക്കാരി കുമ്മിൾ സ്വദേശി ബീന (47) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബസ് കണ്ടക്ടർ വിപിൻ (30), യാത്രക്കാരായ ചാണപ്പാറ സ്വദേശി രമ (55) പാങ്ങലുകാട് ഷീജ (40), കൊല്ലായിൽ ശ്രീഹരി (17), അർക്കന്നൂർ ഷജീന ( 40) എന്നിവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മടത്തറ റോഡിൽ ചിങ്ങേലി ജംക്‌ഷനിൽ രാവിലെ 10.25 ന് ആണ് അപകടം.

കടയ്ക്കൽ നിന്നു മടത്തറയ്ക്കു പോയതാണ് ബസ്. സ്‌റ്റോപ്പിൽ നിർത്തിയ ശേഷം മുന്നോട്ടെടുക്കവെ പന്തളംമുക്ക് ഭാഗത്തേക്ക് പോയ ടിപ്പറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻവശം തകർന്നു. പരുക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. അഗ്നിരക്ഷാസേനയും പൊലീസും എത്തി.

Leave a Reply