മസ്കത്തിൽ നിർത്തിവച്ചിരുന്നു ബസ് സർവീസുകൾ നാളെ ആരംഭിക്കും. മസ്കറ്റിലും സലാലയിലും ഈ മാസം ഒൻപതിന് ആണ് സിറ്റി ബസ്സുകളും ഇൻറർ സിറ്റി ബസ്സുകളും സർവീസ് നിർത്തിവെച്ചത് .എന്നാൽ മസ്കത്തിൽ നിർത്തിവെച്ച ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് മവാസലാത്ത് അറിയിച്ചു. ഒമാനിലെ രാത്രിയാത്ര വിലക്കും പിൻവലിച്ചുകൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി 15 ന് ഉത്തരവിറക്കിയിരുന്നു