മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.
കൃഷ്ണകുമാറിന്റെ വീട്ടിൽ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ്, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി സകല സോഷ്യൽ മീഡിയ രംഗങ്ങളിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള വലിയ ഫോളോവേഴ്സ് ഉള്ള താരങ്ങളാണ് കൃഷ്ണകുമാർ അടങ്ങുന്ന എല്ലാവരും. ലൈഫ് സ്റ്റൈൽ വ്ലോഗേഴ്സ് ആയതുകൊണ്ട് തന്നെ കൃഷ്ണകുമാർ കുടുംബത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും ഒരു കുടുംബാംഗത്തെ പോലെ പ്രേക്ഷകർക്കറിയാം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മകള്‍ ദിയയുടെ ബിസിനസ് തകര്‍ക്കാന്‍ ചിലർ ശ്രമം നടത്തിയെന്ന് ആരോപിക്കുകയാണ് താരം. ഈ സംഭവത്തില്‍ താന്‍ മകള്‍ക്ക് സംരക്ഷണം നല്‍കിയെന്നാണ് താരം പറയുന്നത്.
“ഇടയ്ക്ക് ദിയയുടെ കച്ചവടത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയ വളരെ നല്ലതാണ്, എന്നാല്‍ അത് ഡബിള്‍ എക്സ് വാള്‍ പോലെയാണ് പരക്കെ മുറിക്കും. ഒരാള്‍ പുതിയൊരു ബിസിനസ് ആരംഭിക്കുന്നു. പെട്ടെന്ന് അത് ഉയരുന്നു അത് മറ്റ് അഞ്ച് പേര്‍ക്ക് ബുദ്ധിമുട്ടായി. അതില്‍ ഒരാള്‍, എല്ലാ യൂട്യുബേര്‍സും മോശമാണെന്നല്ല, ചില യൂട്യൂബര്‍മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ ബിസിനസ് തകര്‍ക്കാനും നിങ്ങളെ കരിവാരിതേക്കാനും നിങ്ങളുടെ ബിസിനസ് തകര്‍ക്കാനും ശ്രമിക്കുന്നു ഈ സമയത്ത് നമ്മള്‍ ഇടപെടുന്നു.
അത് വരെ ഞാന്‍ ഇടപെട്ടില്ലായിരുന്നു. നമ്മള്‍ നോക്കുമ്പോള്‍ അതിക്രൂരമായ ക്രിമിനല്‍ പ്രവര്‍ത്തനമാണ് കാണുന്നത്. അവിടെ ഞാന്‍ ഇടപെട്ടു. എവിടോ പോകണം, ആരോട് സംസാരിക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തു. മക്കളെ ഞാന്‍ സംരക്ഷിക്കും. അവരുടെ കൂടെ നില്‍ക്കും. അതില്‍ ശരിയോ തെറ്റോ നോക്കില്ല. അത് എന്‍റെ രീതിയാണ്. എന്നു കരുതി മറ്റയാള്‍ ന്യായം ചെയ്താല്‍ തെറ്റായി കാണില്ല” എന്നാണ് സംഭവത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു.