Spread the love

പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെ തിയറ്ററുകളിൽ കത്തിക്കയറുകയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ. പ്രണവിന്റെ കരിയർ ബെസ്ററ് എന്ന നിലയിലും ഭൂതകാലം ഭ്രമയുഗം എന്നീ പടങ്ങൾക്ക് ശേഷം രാഹുൽ സദാശിവന്റെ അടുത്ത മാസ്റ്റർ പീസ് എന്ന നിലയിലും ചിത്രം ആഘോഷിക്കുകയാണ് സിനിമാരാധകർ. മലയാളത്തില്‍ ഒരു എ റേറ്റഡ് ചിത്രത്തിന് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ഓപണിംഗുമായി ബോക്സ് ഓഫീസ് കുതിപ്പ് തുടങ്ങിയ ചിത്രം ആദ്യ വാരാന്ത്യ കളക്ഷനില്‍ വലിയ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ നിന്ന് ഞായറാഴ്ച മാത്രം ചിത്രം നേടിയത് 5.80 കോടിയാണ്. കേരളത്തില്‍ നിന്നുള്ള ആദ്യ മൂന്ന് ദിവസത്തെ ഗ്രോസ് 15.65 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരാന്ത്യം ചിത്രം നേടിയിരിക്കുന്നത് 40 കോടിയോളമാണെന്നും വിവിധ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച കേരളത്തില്‍ മാത്രം ചിത്രത്തിന് 270 ലേറ്റ് നൈറ്റ് ഷോകളാണ് ലഭിച്ചത്. സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചിത്രം നേടിയിരിക്കുന്ന ജനപ്രീതി ഇതില്‍ നിന്ന് വ്യക്തമാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം വിറ്റിരിക്കുന്നത് 7 ലക്ഷത്തിനടുത്ത് (6.98 ലക്ഷം) ടിക്കറ്റുകളാണ്. ഒരു എ റേറ്റഡ് ചിത്രത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വില്‍പ്പനയാണ് ഇത്.

Leave a Reply