ഒന്നായിചേരാൻ വിധിക്കപ്പെട്ടവർ എന്ന് നമുക്ക് ചുറ്റുമുള്ളവരിൽ എത്ര ജോഡികൾക്ക് മറ്റുള്ളവരിൽ നിന്ന് കമെന്റുകൾ കിട്ടാറുണ്ട്? സ്നേഹത്തിനും ബന്ധങ്ങൾക്കുമൊക്കെ നിമിഷനേരത്തെ ആയുസുമാത്രമുള്ള ആധുനിക സമൂഹത്തിൽ ഇത്തരം കമെന്റുകൾ തേടിയെത്തുക എന്നത് തന്നെ അത്ഭുതമാണ്. ഇത്തരത്തിൽ മലയാളികളിൽ നിന്നും ഹൃദയസ്പർശിയായ വിശേഷണങ്ങൾ നിരന്തരം ഏറ്റുവാങ്ങുന്ന ജോഡിയാണ് സോഷ്യൽ മീഡിയ താരവും സിനിമ നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയയും ഭാവി വരൻ അശ്വിനും.
വിവാഹം കഴിഞ്ഞപ്പോൾ തന്നെ എത്രയും വേഗം കുഞ്ഞിനെ വേണമെന്ന് തങ്ങൾ ഉറപ്പിച്ചിരുന്നുവെന്ന് പറഞ്ഞ ദിയ ആദ്യത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെങ്കിലും ഒടുവിൽ താൻ പ്രഗ്നന്റ് ആണെന്ന വിവരം പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അഞ്ചാം മാസത്തിലെ പ്രത്യേക ചടങ്ങായ വളകാപ്പിന് കറുത്ത വസ്ത്രം ധരിച്ചെത്തിയതിൽ തന്റെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
രണ്ട് ദിവസത്തെ ചടങ്ങായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ദിവസത്തെ പൂജയിൽ മഞ്ഞയും മജന്തയും നിറത്തിലെ സാരിയും ബ്ളൗസുമായിരുന്നു ദിയ അണിഞ്ഞത്. പരമ്പരാഗത മോഡലിലെ ആഭരണങ്ങളും അണിഞ്ഞിരുന്നു. രണ്ടാമത്തെ ദിവസത്തെ ചടങ്ങിൽ കറുപ്പ് നിറം തിരഞ്ഞെടുത്തതിന്റെ കാരണമിതാണെന്ന് പറഞ്ഞാണ് ദിയ കാര്യങ്ങൾ വിശദീകരിച്ചത്.
‘എന്തുകൊണ്ടാണ് ദിയ ചടങ്ങിന് കറുപ്പ് നിറത്തിലെ സാരി അണിഞ്ഞതെന്ന് പലരും ചോദിക്കും. ദിയയുടെ വിചിത്രമായ ഐഡിയ ആണോയെന്ന് ചോദിക്കും. കണ്ണുവയ്ക്കാതിരിക്കുക എന്ന് ഉദ്ദേശിച്ചുള്ള ചടങ്ങാണിത്. കറുപ്പ് കുപ്പിവളകളും അണിയും. അശ്വിനും കറുത്ത കുർത്തയാണ് അണിയുന്നത്. അശ്വിന്റെ അമ്മയാണ് സാരി തിരഞ്ഞെടുത്തത്. കറുത്ത നിറത്തിലെ സാരിയാണ് ഇന്ന് അണിയേണ്ടത്. കറുത്ത സാരിയോടൊപ്പം മെറൂൺ ബ്ളൗസാണ് അണിഞ്ഞത്. ബ്ളൗസും സിമ്പിൾ മതി എന്ന് പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതാണ്’- ദിയ വെളിപ്പെടുത്തി