Spread the love

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന രാജൻ. കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം നിലവിൽ പുരോ​ഗമിക്കുന്നുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ ചിത്രം ഷൂട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. മലയാളത്തിലെ ഒരുപിടി താരങ്ങളും ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകുമെന്ന സൂചനകളും ഇതിനിടെ ലഭിച്ചിരുന്നു.

ഇതിനിടെയാണ് അന്ന രാജന്റെ സസ്പ്രൈസ് വെളിപ്പെടുത്തലും. ഞാനും എക്സൈറ്റഡ് ആണ്. ജയിലർ-2ൽ ഞാനും ഒരു ചെറിയ വേഷത്തിലുണ്ട്. ചടങ്ങുകഴിഞ്ഞ് നേരേ ലൊക്കേഷനിലേക്ക് പോവുകയാണ്. ചെറിയ ഒരു വേഷമാണ്. ഒരുപാട് സന്തോഷമുണ്ട്. കൂടുതലൊന്നും പ്രതീക്ഷകരുത് “..എന്നാണ് അന്ന രാജൻ പറഞ്ഞത്.

ആദ്യ ഭാ​ഗത്തിലേതു പോലെ മോഹൻലാൽ അതിഥി താരമായി എത്തുമെന്ന സൂചനയുണ്ട്. സത്യൻ അന്തിക്കാടിന്റെ സെറ്റിൽ നെൽസൺ ദിലീപ് കുമാർ എത്തിയതോടെയാണ് അഭ്യൂ​ഹങ്ങൾക്ക് ചൂടുപിടിച്ചത്. ആദ്യ ഭാ​ഗത്തിലേതെന്ന പോലെ രണ്ടാം ഭാ​ഗത്തിലും മലയാളി താരമാകും പ്രധാന വില്ലനായി എത്തുകയെന്നാണ് വിവരം. സുരാജ് വെഞ്ഞാറമൂടിനെ ചുറ്റിപ്പറ്റിയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്

Leave a Reply