Spread the love

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ഓരോ സിനിമ കഴിയുമ്പോഴും മമ്മൂട്ടിയോടുള്ള ഇഷ്ടം കൂടുകയാണെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ലാലേട്ടൻ പടങ്ങൾ കണ്ട് സിനിമയിലേക്ക് വന്ന തനിക് ഇപ്പോൾ മമ്മൂട്ടിയോടാണ് ഇഷ്ടമെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’ എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് പ്രതികരണം.

‘ലാലേട്ടന്റെ പടങ്ങൾ കണ്ട് ഇഷ്ടപെട്ടാണ് വന്നതെങ്കിലും ഞാൻ കൂടുതലായിട്ട് വർക്ക് ചെയ്യ്തിട്ടുള്ളത് മമ്മൂക്കയുടെ പടങ്ങളിലാണ്. ലാലേട്ടനോടുള്ള ഇഷ്ടം അതുപോലെ തന്നെ നിൽക്കുന്നുണ്ടെങ്കിലും മമ്മൂക്കയോടാണ് കൂടുതൽ ഇഷ്ടം. കാണുന്നതുവരെ അങ്ങനെ ആയിരുന്നിലെങ്കിലും കണ്ടത്തിന് ശേഷം ഓരോ പടം കഴിതോറും ആ ഇഷ്ടം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മമ്മൂക്ക എപ്പോൾ വിളിച്ചാലും ഞാൻ റെഡി ആണ്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

Leave a Reply