വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലർവാടിയിലൂടെ സിനിമയിലേക്ക് ചേക്കേറിയ താരമാണ് അജു വർഗീസ്. ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത നടന സാന്നിധ്യമായി മലയാള സിനിമയിൽ താരം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തനിക്ക് തന്റെ കരിയറിനെ കുറിച്ച് ഇപ്പോൾ അനുഭവിക്കുന്ന കൺഫ്യൂഷനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അജു വർഗീസ്.
താൻ ശരിക്കും കൺഫ്യൂഷനിലാണ്.രണ്ടുവർഷമായി താൻ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചുകൂടെ ശ്രദ്ധിക്കുന്നുണ്ടെന്നും വേഷത്തിന്റെ ദൈർഘ്യത്തേക്കാൾ പുതുമയ്ക്കും കഥയ്ക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും അജു പറഞ്ഞു സാധാരണ കോമഡി വേഷങ്ങൾ അധികം ചെയ്യുമ്പോൾ ആളുകൾ ചോദിക്കും കോമഡി മാത്രമേയുള്ളൂ എന്ന്. ഇനി അഥവാ സീരിയസ് വേഷങ്ങൾ കൈകാര്യം ചെയ്താൽ അതിലും ചോദ്യം വരും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും 2024 ഇതെല്ലാം പരീക്ഷിക്കാനും ചെയ്യാനും പറ്റിയെന്ന് അജു വർഗീസ് പറയുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന സിനിമയിൽ ഡബിൾ റോൾ ചെയ്യാൻ കഴിഞ്ഞു, ഗുരുവായൂർ അമ്പലനടയിൽ ഗായകനായി തിളങ്ങാനും, സ്വർഗ്ഗം, ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളിൽ നായകൻ ആകാനും പേരല്ലൂർ പ്രീമിയർ ലീഗ് തുടങ്ങിയ ചിത്രങ്ങളിൽ സീരിയസ് വേഷങ്ങൾ കൈകാര്യം ചെയ്യാനും കഴിഞ്ഞെന്ന് അജു പറയുന്നു. കൂടാതെ ഗകനചാരിയിലും മമ്മി തുടങ്ങിയ ചിത്രങ്ങളിലും കോമഡി കഥാപാത്രങ്ങളും ആനന്ദ് ശ്രീബാലയിൽ നല്ലൊരു വേഷവും ചെയ്യാൻ സാധിച്ചു എന്നും പറയുന്നു.