Spread the love

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. ഒരു ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് വിഷ്ണു പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കണ്ണപ്പ എന്ന സിനിമയിലെ ഏറ്റവും വലിയ സർപ്രൈസായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്നാണ് വിഷ്ണു പറഞ്ഞത്.

‘തുടക്കത്തിൽ മോഹൻലാൽ ഈ സിനിമയുടെ ഭാഗമായിരുന്നില്ല. എന്നത് ആദ്യം മുതൽ അദ്ദേഹം ഈ സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹിച്ചിരുന്നു. ഈ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസായിരിക്കും മോഹൻലാലിന്റെ കഥാപാത്രം. 15 മിനിറ്റ് മാത്രമാണ് അദ്ദേഹം ഈ സിനിമയിലുള്ളത്. എന്നാൽ ആ കഥാപാത്രം ഞെട്ടിക്കും,’ എന്ന് വിഷ്ണു മഞ്ചു പറഞ്ഞു.

‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഹൻലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന് പുറമെ പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്.

Leave a Reply