Spread the love

മിനിസ്ക്രീനിൽ ശ്രദ്ധേയമാക്കിയ വേഷങ്ങളിലൂടെയും സോഷ്യൽ മീഡിയയിലെ സജീവ ഇടപെടലുകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ആളാണ് ലിന്റു റോണി. ഹിറ്റ് സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും താരം ഇപ്പോൾ അഭിനയത്തിൽ സജീവമല്ല ഭർത്താവും കുഞ്ഞുമടങ്ങുന്ന കുടുംബത്തൊടൊപ്പം വിദേശത്ത് സന്തുഷ്ടയായി കഴിയുകയാണ് താരം ഇപ്പോൾ. എങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം ആയതുകൊണ്ട് തന്നെ താരത്തിന്റെ കുടുംബ വിശേഷങ്ങളും ഒത്തിരി നാളത്തെ കാത്തിരിപ്പിന് ശേഷം ജീവിതത്തിലേക്ക് കിട്ടിയ അരുമ മകൻ ലവിക്കൂട്ടന്റെ വിശേഷങ്ങളുമെല്ലാം പ്രേക്ഷകർക്ക് വളരെ അടുത്തറിയാം.

ഇപ്പോഴിതാവിന്റെ ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. ചെറിയൊരു മുഴയിൽ നിന്ന് ക്യാൻസർ എന്ന തമ്പ്നെയിലോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കണ്ടതോടെ ലിന്റുവിന്റെ സ്ഥിരം പ്രേക്ഷകർ കുറച്ചൊന്നുമല്ല ഭയപ്പെട്ടത് എന്ന് കമന്റുകളിൽ കാണാം. ക്യാൻസറുമായി ബന്ധപ്പെട്ട ബോധവൽക്കരണം കൂടിയാണ് താരം വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്.

വീഡിയോയുടെ ഇൻട്രോയിൽ തനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞ ലിന്റു കുഞ്ഞ് പിറന്നതിന് പിന്നാലെ തനിക്ക് ആർത്തവം നിന്നു എന്നും ഒപ്പം ബ്രസ്റ്റിൽ ഒരു പിമ്പിൾ പോലെ മുഴയും കണ്ടുവെന്നും പറയുന്നു. ആർത്തവം നിന്നതോടെ രണ്ടാമതും ഗർഭിണിയാണോ എന്ന് സംശയിച്ചു ടെസ്റ്റ് ചെയ്തുവെന്നും എന്നാൽ ഈ ടെസ്റ്റിൽ ഗർഭിണിയല്ല എന്ന് വ്യക്തമായതോടെ ഡോക്ടറെ കണ്ടുവന്നും താരം പറയുന്നു.

10 ദിവസത്തെ മെഡിസിൻ എടുത്തിട്ടും തനിക്ക് കുറവുണ്ടായില്ലെന്നും പിന്നാലെ ഡോക്ടറെ വീണ്ടും സമീപിച്ചപ്പോൾ ക്യാൻസർ എന്ന സംശയം അദ്ദേഹം ഉന്നയിച്ചു എന്നുമാണ് ലിന്റ്റു വീഡിയോയിൽ പറയുന്നത്. ഇതോടെ തകരുകയായിരുന്നുവെന്നും എന്നാൽ രോഗ നിർണയത്തിനായുള്ള സ്കാനിങ് അടക്കമുള്ള നടപടികളിലേക്ക് കടന്നതോടെ എന്തെന്നില്ലാത്ത ധൈര്യം തന്നിലേക്ക് വന്നുചേർന്നുമെന്നും എന്തും നേരിടാമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നുവെന്നും ലിന്റ്റു പറയുന്നു. അതേസമയം സ്റ്റാൻഡിങ് റിസൾട്ട് വന്നതോടെ ഭയപ്പെടാൻ ഒന്നുമില്ല എന്ന് വ്യക്തമായി. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ട്രീറ്റ്മെന്റ് എടുത്തതുകൊണ്ട് തന്നെ മെഡിസിനിൽ അത് പോകും എന്നും ഡോക്ടർ ഉറപ്പുനൽകി തനിക്ക് അത് ഒരു അത്ഭുതമായിട്ടാണ് തോന്നിയത് എന്നും ലിന്റ്റു വീഡിയോയിൽ പറയുന്നു.

Leave a Reply