Spread the love

മലയാള സിനിമയെ ഇന്ന് ലോകം അറിയുന്നത് യുവ സംവിധായകരുടെ സിനിമകളിലൂടെയെന്ന് റസൂല്‍ പൂക്കുട്ടി. അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല മലയാള സിനിമയെ ഇന്ന് ലോകം അറിയുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

”ഗംഭീരമാണ്. മലയാള സിനിമയെ അടിമുടി മാറ്റിയിരിക്കുകയാണ് ഇപ്പോഴത്തെ തലമുറയിലെ സംവിധായകര്‍. അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല ഇന്ന് ലോകം മലയാള സിനിമയെ അറിയുന്നത്. അത് ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളിലൂടെയാണ്. അവരാണ് മലയാള സിനിമയെ പുതുക്കിയത്. തീര്‍ച്ചയായും ചലച്ചിത്ര അക്കാദമിയ്ക്കും സംസ്ഥാന സര്‍ക്കാരിനും സംസ്‌കാരിക അന്തരീക്ഷത്തിനും അതില്‍ പങ്കുണ്ട്. അറബ് രാജ്യങ്ങളില്‍ ജീവിക്കുന്ന ജനതയുടെ വലിയ സംഭവാനയും മറക്കാന്‍ പാടില്ല. അവരാണ് മലയാളത്തിലെ മുഖ്യധാര സിനിമകളുടെ 40-50 ശതമാനവും നിര്‍മിക്കുന്നത്. ചലച്ചിത്ര അക്കാദമയിലൂടെ അവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്നുണ്ട്. ദുബായിലേയും അബുദാബിയിലേയും മസ്‌കറ്റിലേയും മലയാളികള്‍ക്കായി ഐഎഫ്എഫ്‌കെ പോലെ എന്തെങ്കിലും എന്തുകൊണ്ട് ചിന്തിച്ചുകൂടാ?” അദ്ദേഹം പറയുന്നു.

Leave a Reply