Spread the love

മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയിലൂടെ സിനിമയിലേക്ക് കാൽ വച്ചിരിക്കുകയാണ് നടൻ തിലകന്റെ മകൻ അഭിമന്യു തിലകൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രത്തിൽ ഉണ്ണി മുകുന്ദനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് അഭിമന്യു.

“ഈ മനുഷ്യന് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നതെന്ന് ആലോചിച്ച് പലപ്പോഴും ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. ഡയറ്റാണെങ്കിലും വർക്കൗട്ട് ആണെങ്കിലും എല്ലാം കൃത്യമാണ്. വളരെ ആത്മാർത്ഥതയോടെയാണ് ചെയ്യുന്നത്. ലൊക്കേഷനിൽ പലരുടെയും പിറന്നാളിന് കേക്കൊക്കെ മുറിക്കാറുണ്ട്. ഞാനൊക്കെ ഒളിച്ചുപോയി നിന്ന് കേക്ക് കഴിക്കും. പക്ഷേ, രുചി നോക്കാൻ പോലും അദ്ദേഹം കഴിക്കാറില്ല”.

“മാർക്കോയിലെ ക്ലൈമാക്സ് സീനിന് വേണ്ടി ശരീരം കുറച്ചുകൂടി ഫിറ്റാക്കിയിരുന്നു. ദുബായിലൊക്കെ പോയാണ് വർക്കൗട്ട് ചെയ്തത്. വർക്കൗട്ട് ചെയ്യുമ്പോൾ ഞാനും എന്റെ ട്രെയിനറും കൂടി വായും പൊളിച്ച് നോക്കിനിൽക്കും. ‘ഇങ്ങേര് ഇതെന്തോന്നാണ് കാണിക്കുന്നതെന്ന്’ഞങ്ങൾ അവിടെ നിന്ന് പറയും”.

“മാർക്കോയിലേക്ക് ഉണ്ണി ചേട്ടനാണ് എന്നെ ആദ്യം വിളിക്കുന്നത്. ഒരു പ്രൊജക്ടുണ്ട്, നമുക്ക് സംസാരിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അടുത്ത ദിവസം ഞാൻ കൊച്ചിയിലേക്ക് വന്ന് ഹനീഫ് സാറിനെ കണ്ടു. സിനിമ ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഉണ്ണി ചേട്ടൻ എനിക്ക് ഓരോന്ന് പറഞ്ഞ് തരാറുണ്ട്. മാർക്കോയ്‌ക്ക് ശേഷം എനിക്ക് പുതിയ പേര് വീണു. സിലിണ്ടർ സ്റ്റാർ, സിലിണ്ടർ അണ്ണൻ, സിലിണ്ടർ അഭിമന്യു എന്നൊക്കെയാണ് പലരും വിളിക്കുന്നതെന്നും” അഭിമന്യു തിലകൻ പറഞ്ഞു.

Leave a Reply