Spread the love

കോതമംഗലം∙ ഇറച്ചിക്കട നഗരസഭാ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയതോടെ വ്യാപാരി നഗരസഭാ ഓഫിസിനു മുൻപിൽ നിരാഹാര സമരം ആരംഭിച്ചു. മലയിൻകീഴ്–കോഴിപ്പിള്ളി ബൈപാസിൽ 6 മാസമായി പ്രവർത്തിക്കുന്ന ബിസ്മില്ല ബീഫ് സ്റ്റാളാണ് ഇന്നലെ ഉച്ചയോടെ ആരോഗ്യവിഭാഗം പൂട്ടിയത്. ലൈസൻസ് ഇല്ലാത്തതും മലിനീകരണവുമാണു കാരണം. ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിക്കരുതെന്നു കാട്ടി ഉടമ നെല്ലിക്കുഴി നരീക്കമറ്റം ഷംസുദ്ദീന് നോട്ടിസ് കൊടുത്തിരുന്നു.

ലൈസൻസിനായി സമീപിച്ചെങ്കിലും നഗരസഭയിൽ സ്ലോട്ടർ ഹൗസ് ഇല്ലാത്തതിനാൽ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ.എന്നാൽ, നഗരത്തിലെ മറ്റു ബീഫ് സ്റ്റാളുകൾക്കു നിയമം ബാധകമാക്കാതെ തന്റെ സ്ഥാപനം മാത്രം അടച്ചുപൂട്ടിയതിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് പറഞ്ഞാണ് ഷംസുദ്ദീൻ സമരം തുടങ്ങിയത്. നവകേരള സദസ്സ് ദിവസം കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിലിനെ മർദിച്ച സംഭവത്തിൽ ഇടപെട്ടതിനാൽ സിപിഎം വിരോധം തീർക്കുകയാണെന്നു ഷംസുദ്ദീൻ അറിയിച്ചു.

Leave a Reply