ബിജെപിയിൽ നിന്നും യുഡിഎഫിൽ നിന്നും ജനപക്ഷത്തിന് നിന്നുമായി നാലു സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു.
സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ.
കോഴിക്കോട് പുതുപ്പാടിയിലെ അഞ്ചാം വാര്‍ഡ് എൽഡിഎഫ് പിടിച്ചെടുത്തു
കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കണലാട് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വാര്‍ഡ് പിടിച്ചെടുത്തു. സി പി എമ്മിലെ അജിത മനോജ് 154 വോട്ടുകള്‍ക്ക് വിജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ഷാലി ജിജോക്ക് 445 വോട്ടുകള്‍ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 599 വോട്ടുകൾ ലഭിച്ചു. ബി ജെ പി യിലെ ആര്യക്ക് 42 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ സിന്ധു ജോയ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
നെല്ലിക്കുഴിയിലെ ആറാം വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു
ഉപതെരഞ്ഞെടുപ്പ് നടന്ന നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ തുളുശ്ശേരികവല ആറാംവാർഡിൽ LDF സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വിജയിച്ചു. പട്ടികജാതി സംവരണ വാർഡായ ആറാം വാർഡിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി എൻഡിഎയിലെ ഉണ്ണികൃഷ്ണൻ മാങ്ങോടിനെ – 99 വോട്ടിനാണ് അരുൺ പരാജയപ്പെടുത്തിയത്. ബിജെപി അംഗം സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പഴയകുന്നുമ്മേൽ കാനാറ വാർഡിൽ യുഡിഎഫിന് വിജയം
കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് കാനാറ (വനിത സംവരണം) വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ അപർണ 12 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ വോട്ട്- 1483, പോൾചെയ്തത് -1184, INC – 560, CPM- 548, BJP – 76. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ് ശ്രീലത (കോൺഗ്രസ്) അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പഞ്ചായത്തിലെ കക്ഷിനില:
ആകെ വാർഡുകൾ- 17
CPM – 9
CPI – 3
INC – 5
കോട്ടയം മണിമലയിലെ ആറാം വാർഡ് എൽഡിഎഫ് നിലനിർത്തി
കോട്ടയം മണിമല പഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് നിലനിര്‍ത്തി. സുജാ ബാബുവാണ് വിജയിച്ചത്. LDF- 423, UDF- 296, BJP -19, IND- 92
കോഴിക്കോട് പുതിപ്പാടിയില്‍ യുഡിഎഫ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു
കോഴിക്കോട് പുതിപ്പാട് 5-ാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അജിതാ മനോജാണ് വിജയിച്ചത്.
കോഴിക്കോട് വേളം 12ാവാർഡ് എൽഡിഎഫിന്
കോഴിക്കോട് വേളം 12-ാം വാർഡിൽ എല്‍ഡിഎഫിനു വിജയം. സിപിഎമ്മിലെ പി എം കുമാരനാണ് വിജയിച്ചത്.
പൂഞ്ഞാറില്‍ ജനപക്ഷത്തിന്റെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു
പൂഞ്ഞാർ പെരുനിലം വാർഡിൽ എൽഡിഎഫിന് വിജയം. ബിന്ദു അശോകൻ വിജയിച്ചു. ജനപക്ഷത്തിന്റേതായിരുന്നു സീറ്റ്
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനാറ വാർഡ് യുഡിഎഫിന്
തിരുവനന്തപുരം പഴയക്കുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ വാർഡിൽ യുഡിഎഫ് ജയിച്ചു. അപർണ ടീച്ചർ വിജയിച്ചത് 12 വോട്ടിന്.
മുട്ടട വാർഡ് എൽ ഡി എഫ് നിലനിർത്തി
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ് എൽഡിഎഫ് നിലനിർത്തി. 203 വോട്ടിന് അജിത് രവീന്ദ്രനാണ് വിജയിച്ചത്.
കോട്ടയത്ത് യുഡിഎഫിന് ആശ്വാസം
കോട്ടയം നഗരസഭയിൽ യുഡിഎഫിന് ആശ്വാസം. നഗരസഭയിലെ 38 ആം വാർഡ് യുഡിഎഫ് നിലനിർത്തി. യൂഡിഎഫ് സ്ഥാനാർഥി സൂസൻ കെ സേവിയർ 75 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നഗരസഭയിൽ എൽ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങൾ വീതമാണ്. കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോട്ടയം നഗരസഭയിൽ ഫലം നിർണായകം
കോട്ടയം നഗരസഭയിൽ പുത്തൻതോട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ്- യുഡിഎഫ് മുന്നണികൾക്ക് നിർണായകമാണ്. നഗരസഭയിൽ എൽ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങൾ വീതമാണ്. കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ യു ഡി എഫിന് ഭരണം നഷ്ടമാകും.
തെരഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകൾ (കണ്ണൂർ)
കണ്ണൂർ കോർപറേഷനിലെ പള്ളിപ്രം (14), ചെറുതാഴം പഞ്ചായത്തിലെ കക്കോണി (16).
തെരഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകൾ (കോഴിക്കോട്)
കോഴിക്കോട് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ ടൗൺ (7), പുതുപ്പാടി പഞ്ചായത്തിലെ കണലാട് (5), വേളം പഞ്ചായത്തിലെ കുറിച്ചകം (11).
തെരഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകൾ (പാലക്കാട്)
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജില്ലാ പഞ്ചായത്തിലെ ബമ്മണ്ണൂർ (8), മുതലമട പഞ്ചായത്തിലെ പറയമ്പള്ളം (17), ലെക്കിടി പേരൂർ പഞ്ചായത്തിലെ അകലൂർ ഈസ്റ്റ് (10), കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലമല (3), കരിമ്പ പഞ്ചായത്തിലെ കപ്പടം (1).
തെരഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകൾ (എറണാകുളം)
എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല (6)
തെരഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകൾ (കോട്ടയം)
കോട്ടയം നഗരസഭയിലെ പുത്തൻതോട് (38), മണിമല പഞ്ചായത്തിലെ മുക്കട (6), പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലം (1)
തെരഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകൾ (ആലപ്പുഴ)
ആലപ്പുഴ ചേർത്തല നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് (11ാം വാർഡ്).
തെരഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകൾ (പത്തനംതിട്ട)
പത്തനംതിട്ട മൈലപ്ര പഞ്ചായത്തിലെ പഞ്ചായത്ത് വാർഡ് (5).
തെരഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകൾ (കൊല്ലം)
കൊല്ലം അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ തഴമേൽ (14ാം വാർഡ്)
തെരഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകൾ (തിരുവനന്തപുരം)
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കാനാറ (10)