Spread the love

കഴിഞ്ഞദിവസം ആയിരുന്നു ബിഗ് ബോസ് താരം സിജോ ജോണിന്റെ വിവാഹം കഴിഞ്ഞത്. തന്റെ ദീർഘകാല പ്രണയിനിയായ ലിനു മരിയയാണ് സിജോ വിവാഹം കഴിച്ചത്. വിവാഹശേഷം ബീച്ചിൽ ഒരുക്കിയ റിസപ്ഷനിൽ ബിഗ് ബോസ് താരങ്ങളായ നോറ, ഗബ്രി, ജാസ്മിൻ, സായി കൃഷ്ണ, അഖിൽ മാരാർ, നന്ദന, നാദിറ തുടങ്ങിയ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. റിസപ്ഷൻ പരിപാടികൾക്കിടെ നോറ കാണിച്ച ഒരു കുസൃതി അതിരുവിട്ടതും പിന്നീട് ഇക്കാര്യം സോഷ്യൽ മീഡിയ ഏറ്റെടുത്ത് വലിയ വിമർശനം ആക്കിയതും വാർത്തയായിരുന്നു.

റിസപ്ഷനിലെ ഫോട്ടോയെടുക്കാനായി വേദിയിലേക്ക് കയറിയ നോറ അപ്രതീക്ഷിതമായി സിജോയുടെ മുഖത്ത് കേക്ക് വാരി തേക്കുകയായിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇവരാരാണ് എന്ന് അറിയില്ല, പക്ഷേ തന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ പിറ്റേദിവസം കേക്ക് കഴിക്കാൻ അവർ ജീവനോടെ ഇരിക്കില്ല എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം. സിജോയുടെ കല്യാണദിവസം നടന്ന സംഭവങ്ങളിൽ ദിയ കൃഷ്ണയുടെ പ്രതികരണം വന്നതോടെ സുഹൃത്തുക്കൾക്കിടയിൽ മാത്രം ഒതുങ്ങി നിന്ന കാര്യം പൊതു ചർച്ചയ്ക്ക് ഇടയാക്കി. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായും ദിയ കൃഷ്ണയെ തള്ളിയും രംഗത്തെത്തിയിരിക്കുകയാണ് സിജോയും ഭാര്യ ലിനുവും.

ഏറ്റവും അടുത്ത സുഹൃത്തായിട്ടുള്ള നോറ കല്യാണത്തിന് വരികയും ആ റിസപ്ഷന്‍റെ ഇടയിൽ എന്‍റെ മുഖത്തും ഇട്ടിരുന്ന സ്യൂട്ടിലും കേക്ക് തേച്ചു. അത് ഒരു തമാശയായി മാത്രമേ ഞങ്ങള്‍ എടുത്തുള്ളൂ. അതില്‍ പലരും നോറയെ വിമര്‍ശിച്ചു അഭിപ്രായം പറഞ്ഞു. അത് മാനിക്കുന്നു. എന്നാല്‍ അതിനിടയില്‍ വിളിക്കാത്ത അതിഥിയെപ്പോലെയാണ് ദിയ കൃഷ്ണ അഭിപ്രായം പറഞ്ഞത്. ഏറ്റവും അടുത്ത സുഹൃത്തായിട്ടുള്ള നോറ കല്യാണത്തിന് വരികയും ആ റിസപ്ഷന്‍റെ ഇടയിൽ എന്‍റെ മുഖത്തും ഇട്ടിരുന്ന സ്യൂട്ടിലും കേക്ക് തേച്ചു. അത് ഒരു തമാശയായി മാത്രമേ ഞങ്ങള്‍ എടുത്തുള്ളൂ. അതില്‍ പലരും നോറയെ വിമര്‍ശിച്ചു അഭിപ്രായം പറഞ്ഞു. അത് മാനിക്കുന്നു. എന്നാല്‍ അതിനിടയില്‍ വിളിക്കാത്ത അതിഥിയെപ്പോലെയാണ് ദിയ കൃഷ്ണ അഭിപ്രായം പറഞ്ഞത്.

ദിയ കൃഷ്ണനെ നമുക്കെല്ലാവർക്കും അറിയാം കാരണം വെളിച്ചപ്പാടിനെ വെളിച്ചപ്പാടിനെ എല്ലാവർക്കും അറിയാൻ പറ്റില്ല, പക്ഷെ വെളിച്ചപ്പാടിനെ എല്ലാവർക്കും അറിയാമല്ലോ. അവർ ഒരു അഭിപ്രായം പറഞ്ഞു. കാരണം അവര് ഒറ്റയ്ക്ക് വഴിവെട്ടി വന്ന ആളാണ്. കാരണം അവര്‍ ഒരിക്കലും നെപ്പോക്കിഡ് അല്ല അവരുടെ അച്ഛന്റെ പ്രശസ്തിയിൽ അറിയപ്പെട്ട ഒരാളല്ല അല്ലെങ്കിൽ നാല് പെൺമക്കൾ ഉള്ളതുകൊണ്ടും ആ പെൺമക്കൾ വ്ലോഗ് ചെയ്ത് അറിയപ്പെട്ടവരും അല്ല വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അവരുടെ സ്വയം പ്രയത്നം കൊണ്ട് മുന്നോട്ട് വന്ന ഒരാളാണ്.അപ്പൊ അവരെ നമ്മളെ ബഹുമാനിക്കണം.അവരൊരു കമന്‍റ് പറഞ്ഞ സമയത്ത് ഞാൻ ആദ്യം ഓക്കേ അവർ അവരുടെ ഒരു കമന്‍റ് പറയുന്നു അവർക്ക് ഇഷ്ടമുള്ള പോലെ പറഞ്ഞോട്ടെ എന്ന് ഓർത്തു. ഞാൻ അതും അങ്ങ് വിട്ടു പ്രതികരിക്കാനും നിന്നില്ല. പക്ഷേ പിന്നീട് ഒരു കാര്യം എനിക്ക് മനസ്സിലായി അവരത് നല്ല ഉദ്ദേശത്തില്‍ പറഞ്ഞ കാര്യമല്ല അവര്‍ ഇരട്ടത്താപ്പില്‍ ചെയ്ത കാര്യമാണ് സിജോ പറയുന്നു. ഇതിനൊപ്പം തന്നെ താന്‍ ഈ സംഭവത്തിന് ശേഷം നോറയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സിജോ പറയുന്നു.

കോഴിക്കോട് നോറയുടെ ജന്മദിനത്തില്‍ ഇത്തരത്തില്‍ കേക്ക് തേച്ചതിന്‍റെ ഒരു രസകരമായ പ്രതികാരം നടത്തുമെന്ന് അവള്‍ ആദ്യമേ പറഞ്ഞു. അതാണ് വളരെ രസകരമായി നടത്തിയത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പുറമേ നോറയുടെ ദേഹത്തും കേക്ക് തേക്കുന്ന വീഡിയോയുണ്ട്. അതിന് ശേഷം തന്നെ മറ്റ് കൂട്ടുകാര്‍ പൂളില്‍ തള്ളിയിട്ടു. ഇതെല്ലാം രസകരമായ കാര്യങ്ങള്‍ മാത്രമാണ്.എന്നാല്‍ ആ വീഡിയോ കണ്ട് കേക്ക് ഭക്ഷണമാണ് അത് പാഴാക്കരുത് എന്ന് പലരും കമന്‍റ് ചെയ്തു അതൊക്കെ ഞങ്ങള്‍ ഉള്‍കൊള്ളുന്നു. ഇത്തരത്തില്‍ ദിയയുടെ കമന്‍റും ഞങ്ങള്‍ ഒഴിവാക്കിയതാണ്. പക്ഷെ അതിന്‍റെ താല്‍പ്പര്യം പിന്നീടാണ് മനസിലായത് വെറുതെ കുത്തിതിരിപ്പ് ഉണ്ടാക്കുക. തന്‍റെ ഭര്‍ത്താവിനോട് ഇങ്ങനെ ചെയ്താല്‍ മറ്റൊരു ദിവസം ഉണ്ടാകില്ല എന്നൊക്കെയാണ് പറയുന്നത്. എന്താണ് കൊല്ലുമോ, അങ്ങനെ കൊന്നാല്‍ ജയിലിലാകും, അതില്‍ പിന്നെ കുഴികുത്തി കഞ്ഞികുടിച്ചു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. മാസ് ഡയലോഗ് അടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ദിയ കൃഷണ തന്‍റെ കൂട്ടുകാരനും ബിഗ് ബോസ് വീട്ടിലെ മറ്റൊരു അംഗവുമായ സായിയും ഭാര്യയും ചുംബിക്കുന്ന വീഡിയോയ്ക്ക് അടിയിലെ മോശം കമന്‍റിന് ലൈക്ക് അടിച്ചെന്നും അത് അടക്കം ഇവര്‍ക്ക് ഏറെ ഇരട്ടത്താപ്പ് ഉണ്ടെന്നും വീഡിയോയില്‍ സിജോ പറയുന്നുണ്ട്. ഞങ്ങള്‍ ലോകമറിയുന്നവര്‍ അല്ലെന്നും വീട്ടില്‍ എല്ലാവര്‍ക്കും യൂട്യൂബ് ചാനലും വീടിന് പോലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തങ്ങള്‍ക്കില്ലെന്നും മറ്റും സിജോ വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്.

Leave a Reply