Spread the love
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എല്ലാ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0495 2761335, 9895843272, 8893280055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

പി.എച്ച്.ഡി. പ്രവേശനം – ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തനുള്ള ചുരുക്കപ്പട്ടിക പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യോഗ്യരായവര്‍ 21-നകം റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ്/സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. സീറ്റൊഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇന്റഗ്രേറ്റഡ് പി.ജി. റാങ്കലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ പ്രസി ദ്ധീകരിച്ചു. ഫിസിക്‌സ്, കെമിസ്ട്രി ജനുവരി 11-നും ബയോസയന്‍സ് 12-നും ഡവലപ്‌മെന്റ് സ്റ്റഡീസ് 14-നും സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ വെച്ച് പ്രവേശനം നടത്തും. വിദ്യാര്‍ത്ഥികള്‍ പഠനവകുപ്പുകകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടേണ്ടതാണ്

പരീക്ഷകൾക്ക് അപേക്ഷിക്കാം

ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും സപ്തംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടു വര്‍ഷം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

LLM സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗത്തില്‍ എല്‍.എല്‍.എമ്മിന് സംവരണ വിഭാഗത്തില്‍ ഒഴിവുള്ള 9 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇ.ടി.ബി.-2, മുസ്ലീം-1, ഒ.ബി.എച്ച്.-1, ഇ.ഡബ്ല്യു.എസ്.-2, എസ്.സി., എസ്.ടി.-3 എന്നിങ്ങനെയാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ പ്രവേശനത്തിനായി 12-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്.

Leave a Reply